കാശ്മീരിൽ വീണ്ടും പാക്ക്‌ വെടിവെയ്‌പ്പ് : ആക്രമണത്തിൽ രണ്ടു മരണം ,നാലു പേർക്ക് പരുക്ക്

indian-army

ശ്രീനഗർ: രാജ്യാന്തര അതിർത്തിയിൽ വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ച് പാക്കിസ്ഥാൻ. നിയന്ത്രണരേഖയിൽ പാക്കിസ്ഥാൻ നടത്തിയ വെടിവെയ്പ്പിൽ രണ്ടു മരണം. നാലു പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ജമ്മു കശ്മീരിലെ ആർ.എസ്.പുര സെക്ടറിലാണ് പാക്ക്‌ സൈന്യം ആക്രമണം നടത്തിയത്.

പാക്കിസ്ഥാന്റെ പ്രകോപനത്തെ തുടർന്ന് രാജ്യാന്തര അതിർത്തിയിലുടനീളം സുരക്ഷയും തിരച്ചിലും ശക്തമാക്കി സൈന്യം തിരിച്ചടിക്കുകയാണ്. ആർ.എസ്.പുര സെക്ടറിൽ കഴിഞ്ഞ ദിവസം പാക്ക്‌ സൈന്യം നടത്തിയ വെടിവെപ്പിൽ ഒരു ബി.എസ്.എഫ് ജവാനും 17കാരിയും കൊല്ലപ്പെട്ടിരുന്നു. ഈ സംഭവത്തിന് ശേഷമാണ് പാക്കിസ്ഥാൻ വീണ്ടും ആക്രമണം നടത്തിയത്.

പൂഞ്ച് സെക്ടറിൽ ഇന്ത്യ നൽകിയ ശക്തമായ തിരിച്ചടിയിൽ നാല് പാക്ക്‌ സൈനികർ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടിരുന്നു.

Top