ന്യൂസിലന്‍ഡിനെതിരെ പാക്കിസ്താന് ബാറ്റിംഗ് തകർച്ച

ടൗറന്‍ഗ: ആദ്യ ഇന്നിങ്‌സില്‍ ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 431 റണ്‍സിലേക്ക് ബാറ്റേന്തിയ പാക്കിസ്താന്‍ 239 റണ്‍സിന് ഓള്‍ഔട്ടായി. 91 റണ്‍സെടുത്ത ഫഹീം അഷ്‌റഫും 71 റണ്‍സെടുത്ത മുഹമ്മദ് റിസ്വാനും മാത്രമാണ് പാക്കിസ്താന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തത്. ടീമിൽ ഏഴുപേര്‍ രണ്ടക്കം കാണാതെ പുറത്തായി. ന്യൂസിലന്‍ഡിനായി കൈല്‍ ജാമിസണ്‍ മൂന്നുവിക്കറ്റ് വീഴ്ത്തിയപ്പോള്‍ നീല്‍ വാഗ്നര്‍, ടിം സൗത്തി, ട്രെന്റ് ബോള്‍ട്ട് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.

ആദ്യ ഇന്നിങ്‌സില്‍ നായകന്‍ കെയ്ന്‍ വില്യംസണിന്റെ സെഞ്ചുറിയുടെ മികവിലാണ് ന്യൂസിലന്‍ഡ് മികച്ച സ്‌കോര്‍ കണ്ടെത്തിയത്.

Top