പാകിസ്താനില്‍ ഗോതമ്പിന് ക്ഷാമം; അവശേഷിക്കുന്നത് 647687 മെട്രിക് ടൺ മാത്രം

ഇസ്ലാമാബാദ് : പാകിസ്താനിലെ ഗോതമ്പ് ശേഖരം തീരാറായെന്ന് അറിയിച്ച് ധനകാര്യമന്ത്രി ഷൗക്കത്ത് തരിൻ. ഇനി രാജ്യത്ത് അവശേഷിക്കുന്നത് മൂന്നാഴ്ചത്തേയ്ക്കുള്ള ഗോതമ്പ് മാത്രമാണ്. നാഷണൽ പ്രൈസ് മോണിറ്ററിംഗ് കമ്മിറ്റി യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

കണക്കനുസരിച്ച് 647687 മെട്രിക് ടൺ ഗോതമ്പാണ് ആകെ ബാക്കിയുള്ളത്. നിലവിലെ ഉപയോഗമനുസരിച്ച് ഇത് രണ്ടര ആഴ്ചത്തേയ്ക്ക് മാത്രമേ ഉപയോഗിക്കാനാകു. ഏപ്രിൽ അവസാനത്തോടെ ഇത് 384000 മെട്രിക് ടൺ ആയി കുറയുമെന്നാണ് വിലയിരുത്തൽ.

ഔദ്യോഗിക കണക്കുകൾ പ്രകാരം പഞ്ചാബിൽ ഇനി 400,000 മെട്രിക് ടൺ ഗോതമ്പ് മാത്രമേ ബാക്കിയുള്ളൂ. സിന്ധിൽ 57,000 മെട്രിക് ടണ്ണും ഖൈബർ പഷ്തൂണിൽ 58000 മെട്രിക് ടണ്ണും പാസ്‌കോയിൽ 140000 മെട്രിക് ടണ്ണും മാത്രമാണ് അവശേഷിക്കുന്നത്. നിലവിൽ പ്രാദേശിക ഭരണകൂടങ്ങളോട് ഗോതമ്പും പഞ്ചസാരയും ശേഖരിക്കാൻ ഉത്തരവിട്ടിരിക്കുകയാണ് ധനമന്ത്രി.

 

Top