അണ്ടര്‍ 19 ലോകകപ്പ് സെമിയില്‍ ഓസ്ട്രേലിയക്കെതിരായ സെമി ഫൈനലില്‍ പാകിസ്ഥാന്‍ ആദ്യം ബാറ്റ് ചെയ്യും

ബെനോനി: അണ്ടര്‍ 19 ലോകകപ്പ് സെമിയില്‍ ഓസ്ട്രേലിയക്കെതിരായ സെമി ഫൈനലില്‍ പാകിസ്ഥാന്‍ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഓസീസ് ക്യാപ്റ്റന്‍ ഹ്യൂഗ് വെയ്ബ്ഗന്‍ പാകിസ്ഥാനെ ബാറ്റിംഗിനയക്കുകയായിരുന്നു. ഇന്ന് ജയിക്കുന്നവര്‍ ഞായറാഴ്ച്ച നടക്കുന്ന ഫൈനില്‍ ഇന്ത്യയെ നേരിടും. ഇന്ത്യന്‍ വംശജയനായ ഹര്‍ജാസ് സിംഗ് ഉള്‍പ്പെടുന്നതാണ് ഓസ്ട്രേലിയന്‍ നിര.

ക്യാപ്റ്റന്‍ സഹാരണ്‍ നങ്കൂരമിട്ട് കളിച്ചപ്പോള്‍ ദാസ് സ്വതസിദ്ധമായ രീതിയില്‍ ബാറ്റ് വീശി. 171 റണ്‍സാണ് ഇരുവരും കൂട്ടിചേര്‍ത്തത്. എന്നാല്‍ സെഞ്ചുറിക്ക് നാല് റണ്‍ അകലെ ദാസ് വീണു. 95 പന്തുകള്‍ നേരിട്ട താരം ഒരു സിക്സും 11 ഫോറും നേടി. എംഫാക്കയാണ് ദാസിനെ മടക്കിയത്. വിജയത്തിനരികെ അരവെല്ലി അവനിഷ് (10), മുരുകന്‍ അഭിഷേക് (0) എന്നിവര്‍ വീണത് തിരിച്ചടിയായി. നേരിട്ട ആദ്യ പന്ത് തന്നെ സിക്സ് നേടി രാജ് ലിംബാനി (13) സമ്മര്‍ദ്ദം കുറച്ചു.ക്യാപ്റ്റന്‍ സഹാരണ്‍ നങ്കൂരമിട്ട് കളിച്ചപ്പോള്‍ ദാസ് സ്വതസിദ്ധമായ രീതിയില്‍ ബാറ്റ് വീശി. 171 റണ്‍സാണ് ഇരുവരും കൂട്ടിചേര്‍ത്തത്. എന്നാല്‍ സെഞ്ചുറിക്ക് നാല് റണ്‍ അകലെ ദാസ് വീണു. 95 പന്തുകള്‍ നേരിട്ട താരം ഒരു സിക്സും 11 ഫോറും നേടി. എംഫാക്കയാണ് ദാസിനെ മടക്കിയത്. വിജയത്തിനരികെ അരവെല്ലി അവനിഷ് (10), മുരുകന്‍ അഭിഷേക് (0) എന്നിവര്‍ വീണത് തിരിച്ചടിയായി. നേരിട്ട ആദ്യ പന്ത് തന്നെ സിക്സ് നേടി രാജ് ലിംബാനി (13) സമ്മര്‍ദ്ദം കുറച്ചു.

നേരത്തെ, അവിസ്മരണീയ തിരിച്ചുവരവിലൂടെ ദക്ഷിണാഫ്രിക്കയെ തകര്‍ത്താണ് ഇന്ത്യ അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍. രണ്ട് വിക്കറ്റിന്റെ ജയമാണ് ഇന്ത്യ നേടിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ദക്ഷിണാഫ്രിക്ക 256 വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 48.4 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. മുന്‍നിര തകര്‍ന്നപ്പോഴും ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത് സച്ചിന്‍ ദാസ് (96), ഉദയ് സഹാരണ്‍ (81) എന്നിവരുടെ പക്വതേയറിയ ഇന്നിംഗ്സായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ട്രിസ്റ്റണ്‍ ലസ് മൂന്ന് വിക്കറ്റ് വീഴ്ത്തി. ഓസ്ട്രേലിയ – പാകിസ്ഥാന്‍ മത്സരത്തിലെ വിജയികളെയാണ് ഇന്ത്യ ഫൈനലില്‍ നേരിടുക.

Top