ഇസ്ലാമാബാദ്: കശ്മീര്‍ പാകിസ്ഥാന്റെ ജീവനാഡിയാണെന്നു പാക് സൈനിക മേധാവി ജനറല്‍ റാഹീല്‍ ഷെരീഫ് .
താഴ്‌വരയിലെ ജനങ്ങള്‍ക്ക് നയതന്ത്ര വംശീയ തലത്തില്‍ പിന്തുണ നല്‍കുമെന്നും റാഹീല്‍ ഷെരീഫ് പറഞ്ഞു.
”ശക്തമായ തീരുമാനത്തിലൂടെ കശ്മീര്‍ ജനങ്ങള്‍ നടത്തുന്ന ത്യാഗങ്ങളെ ഞങ്ങള്‍ വന്ദിക്കുന്നു. യു.എന്‍ പ്രമേയങ്ങള്‍ നടപ്പിലാക്കുന്നതാണ് ഈ പ്രശ്‌നത്തിന്റെ പരിഹാരം.
വംശീയ നയതന്ത്ര തലത്തില്‍ പാകിസ്ഥാന്‍ കശ്മീരിനെ പിന്തുണയ്ക്കും.” റാഹീല്‍ പറഞ്ഞു. പാകിസ്ഥാന്റെ പ്രതിരോധ ദിനത്തില്‍ റാവല്‍പ്പിണ്ടിയിലുള്ള പ്രധാന ആസ്ഥാനത്തു നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു റാഹീല്‍. കൂടാതെ പാക് പ്രതിരോധത്തെ ആര്‍ക്കും ജയിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒപ്പം പരസ്പര ബഹുമാനം, ഐക്യം എന്നിവയുടെ അടിസ്ഥാനത്തിലുള്ള ബന്ധത്തിന് ഏറ്റവും നല്ല മാതൃകയാണ് പാക്-ചൈന സൗഹൃദമെന്ന് റാഹീല്‍ കൂട്ടിച്ചേര്‍ത്തു.