കറാച്ചി: പാകിസ്ഥാനില്‍ കൊറോണ വൈറസ് രോഗ ബാധിതനോടൊപ്പം സെല്‍ഫിയെടുത്ത ആറ് ഉദ്യോഗസ്ഥരെ പുറത്താക്കി. ഐസൊലേഷന്‍ കേന്ദ്രത്തിലാണ് കൊവിഡ് 19 ബാധിതനായ രോഗിയോടൊപ്പം ഉദ്യോഗസ്ഥര്‍ സെല്‍ഫിയെടുത്തത്. ചിത്രം സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു. കൂടുതല്‍ പേരും മാസ്‌ക് പോലും ധരിച്ചിട്ടില്ല.
സിന്ധ് പ്രവിശ്യയിലെ സുക്കൂറിലാണ് സംഭവം. സെല്‍ഫിയില്‍ ഉള്‍പ്പെട്ട ആറ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും ഉടന്‍ തന്നെ സസ്പെന്‍ഡ് ചെയ്തെന്ന് സുക്കൂര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു. ലാന്‍ഡ് ഡിപ്പാര്‍ട്ട്മെന്റിലുള്ള ഉദ്യോഗസ്ഥരെയാണ് പുറത്താക്കിയത്. ക്വറന്റൈന്‍ കേന്ദ്രം പ്രാദേശിക രാഷ്ട്രീയ നേതാക്കളോടൊപ്പം സന്ദര്‍ശിക്കുകയായിരുന്നു ഇവര്‍. ഇറാനില്‍ നിന്നെത്തിയവര്‍ക്കാണ് കൊവിഡ് 19 ബാധിച്ചത്. കൊവിഡ് ബാധയെ തുടര്‍ന്ന് പാകിസ്ഥാന്‍ സ്വാത് താഴവര അടച്ചിരിക്കുകയാണ്.