കശ്മീര്‍: നിയന്ത്രണരേഖയ്ക്കു സമീപം വീണ്ടും പാക്കിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു.
പൂഞ്ച് ജില്ലയിലെ മെന്ധാര്‍ മേഖലയില്‍ പാക്ക് സൈന്യത്തിന്റെ വെടിയേറ്റ് ഒരു സ്ത്രീ കൊല്ലപ്പെട്ടു.
റുഖിയ ബീ എന്ന 45 കാരിയാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇന്നു പുലര്‍ച്ചെഅഞ്ചു മണിയോടെയായിരുന്നു സംഭവം.
യാതൊരു പ്രകോപനവുമില്ലാതിരുന്നിട്ടും പാക്ക് സൈന്യം വെടിയുതിര്‍ക്കുകയായിരുന്നെന്ന് സേനാവൃത്തങ്ങള്‍ അറിയിച്ചു.
ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.