ദുബായ്: പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരവും ഇന്ത്യന്‍ ടെന്നീസ് താരം സാനിയാ മിര്‍സയുടെ ഭര്‍ത്താവുമായ ഷുഐബ് മാലിക്കിനെ ജീജു (ഹിന്ദിയില്‍ സഹോദരീ ഭര്‍ത്താവിനെ വിളിക്കുന്ന പേര്) എന്ന് വിളിച്ച് ആരാധകര്‍. ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ഇന്ത്യന്‍ ഇന്നിംങ്ങ്‌സിനിടെ ബൗണ്ടറിയില്‍ ഫീല്‍ഡ് ചെയ്യുമ്പോഴാണ് ഇന്ത്യന്‍ ആരാധകര്‍ മാലിക്കിനെ ഉറക്കെ ജീജു എന്ന് വിളിച്ചത്.
വിളി മനസ്സിലാക്കിയ മാലിക്ക് ഇന്ത്യന്‍ ആരാധകരെ അഭിവാദ്യം ചെയ്തു. സൂപ്പര്‍ ഫോറില്‍ അഫ്ഗാനെതിരെ പാക്കിസ്ഥാനെ ജയിപ്പിച്ച മാലിക്ക് ഇന്നലെ ഇന്ത്യയ്‌ക്കെതിരായ മത്സരത്തില്‍ 78 റണ്ണുമായി പാക്കിസ്ഥാന്റെ ടോപ് സ്‌കോററുമായിരുന്നു.
Found this video somewhere , and it's sooo cute. @realshoaibmalik 's (Jiju's) reply to fans. @MirzaSania #INDvPAK #PAKvIND #AsiaCup2018 pic.twitter.com/ZfmIYBvkgl
— Bhawna (@bhawnakohli5) September 23, 2018
കഴിഞ്ഞ ദിവസം മാലിക്കിനെ മലയാളികള്‍ ഗ്യാലറിയിലിരുന്ന പുയ്യാപ്ലേ..എന്ന് വിളിച്ചിരുന്നു. പക്ഷേ മാലിക്കിന് പുയ്യാപ്ലേ എന്നുള്ള വിളി മനസ്സിലാകാത്തതിനാല്‍ പ്രതികരിച്ചിരുന്നില്ല.
ഇന്ത്യാ-പാക്കിസ്ഥാന്‍ മത്സരം നടക്കുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് സൈന്‍ ഔട്ട് ചെയ്യുന്നതാണ് നല്ലതെന്ന് ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ സാനിയ വ്യക്തമാക്കിയിരുന്നു.