ലാഹോര്‍: സിഖ് സമൂഹത്തെ രാജ്യത്ത് നിന്ന് നിര്‍ബന്ധപൂര്‍വം കുടിയൊഴിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതായി പാക്കിസ്ഥാനിലെ ആദ്യ സിഖ് പൊലീസുദ്യോഗസ്ഥന്‍ ഗുലാബ് സിംഗ്.
തന്റെ കുടുംബത്തെയും തന്നെയും വീട്ടില്‍ നിന്നും ബലംപ്രയോഗിച്ച് ഇറക്കി വിട്ടതിനെ തുടര്‍ന്നാണ് സിംഗ് ഇക്കാര്യം ആരോപിച്ചിരിക്കുന്നത്.
1947 മുതല്‍ താനും തന്റെ കുടുംബവും പാക്കിസ്ഥാനില്‍ താമസമാക്കിയതാണെന്നും കലാപത്തിന് ശേഷവും തങ്ങള്‍ പാക്കിസ്ഥാനില്‍ തന്നെ തുടരുകയായിരുന്നെന്നും എന്നാല്‍ ഇപ്പോള്‍ തന്നെയും കുടുംബത്തെയും നാടു കടത്താനുള്ള ശ്രമത്തിലാണ് പാക്കിസ്ഥാന്‍ സര്‍ക്കാരെന്നും സിംഗ് പറഞ്ഞു.
വീട് സീല്‍ ചെയ്തതായും തങ്ങളുടെ കൈവശം ഇപ്പോള്‍ ഒന്നുമില്ലെന്നും തന്റെ വിശ്വാസത്തെ പോലും അവര്‍ മാനിക്കുന്നില്ലെന്നും സിംഗ് വ്യക്തമാക്കുന്നു.