ജോലിയില്‍ നിന്ന് പുറത്താക്കി; ഇന്ത്യക്കാരനെ സഹപ്രവര്‍ത്തകന്‍ കുത്തി കൊന്നു

crime

ലണ്ടന്‍:ജോലിയില്‍ നിന്ന് പുറത്താക്കിയതിലുള്ള പക തീര്‍ക്കാന്‍ ഇന്ത്യക്കാരനെ സഹപ്രവര്‍ത്തകന്‍ കുത്തി കൊന്നു. ഹൈദരാബാദ് സ്വദേശി നദീം ഉദിന്‍ ഹമീദ് മുഹമ്മദ്(24) ആണ് കൊല്ലപ്പെട്ടത്. പാകിസ്താന്‍ സ്വദേശിയായ അകിബ് പര്‍വേശ് (26) ആണ് യുവാവിനെ കുത്തി കൊന്നത്. ലണ്ടനിലാണ് സംഭവം.

ലണ്ടനിലെ ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ മാനേജറായി ജോലി ചെയ്യുകയായിരുന്നു കൊലചെയ്യപ്പെട്ട നദീം. ഇയാളെ സൂപ്പര്‍മാര്‍ക്കറ്റിന്റെ പാര്‍ക്കിങ്ങില്‍ വെച്ച് പ്രതി കത്തി ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തുകയായിരുന്നു. ആക്രമണം നത്തുന്ന സമയത്ത് സംഭവ സ്ഥലത്ത് മറ്റ് ജീവനക്കാരൊന്നും ഉണ്ടായിരുന്നില്ല.

നദീം മാനേജരായ സൂപ്പര്‍ മാര്‍ക്കറ്റിലെ ജോലിക്കാരനായിരുന്നു പ്രതി. അകിബിന്റെ ജോലിയില്‍ കമ്പനിക്ക് തൃപ്തിയുണ്ടായിരുന്നില്ല. ഇതോടെ കമ്പനി നിര്‍ദ്ദേശപ്രകാരം നദീം വിശദീകരണം തേടി. എന്നാല്‍ അകിബ് തുടര്‍ന്നും ജോലിയില്‍ പുരോഗതി കാണിക്കാഞ്ഞതിനെ തുടര്‍ന്ന് ഇയാളെ പുറത്താക്കിയിരുന്നു. ഇതില്‍ പ്രകോപിതനായ പ്രതി നദീമിനെ കുത്തി കൊലപ്പെടുത്തുകയായിരുന്നു.

കുത്തേറ്റ നദീമിനെ ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ഒരു വര്‍ഷം മുമ്പാണ് നദീമിന്റെ വിവാഹം കഴിഞ്ഞത്. ഭാര്യ ഏഴുമാസം ഗര്‍ഭിണിയാണ്. മാതാപിതാക്കളും ഭാര്യയും നദീമിനോടൊപ്പം ലണ്ടനിലാണ് താമസം.

Top