ഇസ്ലാമാബാദ്: ഇന്ത്യയ്ക്കെതിരെ ആണവായുധ ഭീഷണി മുഴക്കി പാകിസ്ഥാന് റെയില്‍വേ മന്ത്രി ഷെയ്ഖ് റഷീദ് അഹ്മദ്. ഇന്ത്യയെ നേരിടാന്‍ പാകിസ്ഥാന് ആണവായുധങ്ങള്‍ വികസിപ്പിക്കുന്നുണ്ട്. യുദ്ധമുഖത്ത് പാക് സൈന്യത്തേക്കാള്‍ ശേഷി ഇന്ത്യന്‍ സൈന്യത്തിനുണ്ടാകും. എന്നാല്‍ പാകിസ്ഥാന്റെ പക്കല്‍ ചെറുതും കൃത്യതയുള്ളതുമായ ആറ്റം ബോംബുകളുണ്ട്- അദ്ദേഹം പറഞ്ഞു.
ഈ ആറ്റം ബോംബുകള്‍ക്ക് അസം വരെയുള്ള മേഖലയില്‍ ലക്ഷ്യം കണ്ടെത്താന്‍ കഴിയുമെന്നും മുസ്ലീം ഭൂരിപക്ഷ മേഖലകളെ ഒഴിവാക്കിയാകും ആക്രമണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.