താലിബാന്‍ അടിമത്തത്തിന്റെ ചങ്ങല തകര്‍ത്തെറിഞ്ഞെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി

ഇസ്ലാമാബാദ്: താലിബാന്‍ അടിമത്തത്തിന്റെ ചങ്ങല തകര്‍ത്തെറിഞ്ഞെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. അഫ്ഗാനിസ്ഥാന്‍ സാംസ്‌കാരികമായും മനശാസ്ത്രപരമായും കീഴ് പ്പെട്ടിരിക്കുകയായിരുന്നു. അടിമത്തെത്തെക്കാള്‍ മോശമായ അവസ്ഥയിലായിരുന്നു അവര്‍. സാംസ്‌കാരിക അടിമത്തത്തിന്റെ ചങ്ങല പൊട്ടിച്ചെറിയുന്നത് ബുദ്ധിമുട്ടാണ്. ഇപ്പോള്‍ അഫ്ഗാനില്‍ അതാണ് സംഭവിച്ചത്. താലിബാന്‍ അടിമത്തത്തിന്റെ ചങ്ങല തകര്‍ത്തിരിക്കുകയാണ്-ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് അഫ്ഗാന്‍ തലസ്ഥാനമായ കാബൂള്‍ താലിബാന്‍ പിടിച്ചെടുത്തത്. തുടര്‍ന്ന് പ്രസിഡന്റ് അശ്റഫ് ഗനി രാജ്യം വിടുകയും രാജ്യത്തിന്റെ നിയന്ത്രണം താലിബാന്‍ ഏറ്റൈടുക്കുകയും ചെയ്തു.

പ്രസിഡന്റിന്റെ കൊട്ടാരവും താലിബാന്‍ പിടിച്ചടക്കിയിരുന്നു. താലിബാന്‍ അഫ്ഗാന്‍ പിടിച്ചടക്കിയതോടെ ആയിരങ്ങളാണ് രാജ്യം വിടാന്‍ തയ്യാറായത്. കഴിഞ്ഞ ദിവസം കാബൂള്‍ വിമാനത്താവളത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് അഞ്ച് പേര്‍ മരിച്ചു.

 

Top