ഗുജറാത്തിലെ അഹമ്മദാബാദില്‍ പാക്കിസ്ഥാന്‍ തടവുകാരന്‍ മരിച്ചു

prison

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദില്‍ പാക്കിസ്ഥാന്‍ തടവുകാരന്‍ മരിച്ചു. കറാച്ചി സ്വദേശിയായ മുഹമ്മദ് അനിന്‍ ചൗധരിയാണ് അഹമ്മദാബാദിലെ സിവില്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്.

2017ല്‍ ഇന്ത്യ-പാക് അതിര്‍ത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തിയതിനാണ് മുഹമ്മദ് പിടിയിലായത്. മൂന്ന് വര്‍ഷം തടവിനാണ് പ്രാദേശിക കോടതി മുഹമ്മദിനെ ശിക്ഷിച്ചത്. കുച്ച് ജില്ലയിലെ പലാര ജയിലില്‍ ശിക്ഷ അനുഭവിച്ച് വരികയാണ് മരണം സംഭവിച്ചത്.

Top