ജമ്മു: അതിര്‍ത്തിയില്‍ പാക് പ്രകോപനം തുടരുന്നു. ഇന്നു പുലര്‍ച്ചെ ജമ്മു കാശ്മീരിലെ ആര്‍എസ് പുര, സച്ച്തഗട്ട്, ഹിരനഗര്‍ മേഖലകളില്‍ പാക് സൈന്യം ഷെല്ലാക്രമണം നടത്തി.
രാജ്യം ദീപാവലി ആഘോഷിക്കുമ്പോള്‍ പാക് സൈന്യം രാജ്യാന്തര അതിര്‍ത്തിയിലെ മൂന്നിടങ്ങളില്‍ ഷെല്ലാക്രമണം നടത്തുകയായിരുന്നു എന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
പാക് സൈന്യം മോര്‍ട്ടാറും ഓട്ടോമാറ്റിക് ആയുധങ്ങളും ഉപയോഗിച്ച് ബിഎസ്എഫിനെയും സാധാരണ ജനങ്ങളെയും ലക്ഷ്യംവയ്ക്കുകയായിരുന്നു. ഇതിന് ബിഎസ്എഫ് ശക്തമായ തിരിച്ചടി നല്കിയെന്നും പ്രകോപനം അര്‍ധരാത്രിയിലും തുടര്‍ന്നെന്നും പൊലീസ്അറിയിച്ചു.