പാക് ഭീകരസംഘടന ലഷ്‌കര്‍ ഇ തൊയ്ബ നേതാവ് കൊല്ലപ്പെട്ടതായി സ്ഥിരീകരണം

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ശ്രീനഗറില്‍ വെള്ളിയാഴ്ച നടന്ന ഏറ്റുമുട്ടലില്‍ പാക്കിസ്ഥാന്‍ ഭീകര സംഘടനയായ ലഷ്‌കര്‍ ഇ തൊയ്ബ പ്രാദേശിക കമാന്‍ഡര്‍ ജുനൈദ് മാട്ടൂ കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരണം.

ജുനൈദിനൊപ്പം രണ്ട് കൂട്ടാളികളുടെയും മൃതദേഹങ്ങള്‍ സൈന്യം കണ്ടെത്തിയിട്ടുണ്ട്. മൃതദേഹങ്ങള്‍ക്കൊപ്പം നിരവധി ആയുധങ്ങളും സുരക്ഷാ സേന കണ്ടെത്തി.

അതേസമയം വെള്ളിയാഴ്ച അചാബല്‍ മേഖലയില്‍ പതിവു പെട്രോളിംഗ്‌ നടത്തുകയായിരുന്ന പോലീസ് സംഘത്തെ ഭീകരര്‍ ആക്രമിക്കുകയും പാക് ഭീകരസംഘടനായ ലഷ്‌കര്‍ ഇ തൊയ്ബ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്തിരുന്നു.

ആറു പോലീസുകാര്‍ സംഭവത്തില്‍ കൊല്ലപ്പെട്ടു.

ജുനൈദ് കൊല്ലപ്പെട്ടതിന്റെ പ്രതികാരമാവാം ലഷ്‌കര്‍ ആക്രമണമെന്നാണു നിഗമനം. ജുനൈദും കൂട്ടാളികളും ഒളിച്ചിരുന്ന കെട്ടിടത്തിന് നേര്‍ക്ക് സുരക്ഷാ സേന നടത്തിയ ആക്രമണത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടത്.

മേഖലയില്‍ സുരക്ഷ സേനക്ക് നേരെ നടന്ന നിരവധി ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് ജുനൈദ് ആയിരുന്നു.

Top