Pakistan’s Defence Minister Khawaja Asif Threatens To Nuke India

ഇസ്ലാമാബാദ്: പാകിസ്താനെതിരെ യുദ്ധത്തിനെരുങ്ങിയാല്‍ ഇന്ത്യയെ ഉന്മൂലനം ചെയ്യുമെന്ന് പാക്ക് പ്രതിരോധമന്ത്രി ഖൗജ ആസിഫ്.

ഇന്ത്യയുടെ ഏതു നടപടിക്കും മറുപടി നല്‍കാന്‍ പാകിസ്താന്‍ തയ്യാറാണെന്നും ചില്ലുകൂട്ടില്‍ സൂക്ഷിക്കുന്നതിനല്ല തങ്ങള്‍ ആണവായുധം നിര്‍മിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു

ഇന്ത്യയുടെ വരും തലമുറകളെപ്പോലും തകര്‍ക്കാന്‍ ശേഷിയുള്ള മരാകമായ ബോംബുകള്‍ ഞങ്ങളുടെ
പക്കലുണ്ട് ആവശ്യം വന്നാല്‍ അത് ഇന്ത്യയ്‌ക്കെതിരെ പ്രയോഗിക്കുമെന്നും പാക്ക് പ്രതിരോധമന്ത്രി പറഞ്ഞു.

പാകിസ്താന്റെ വ്യോമാതിര്‍ത്തി കടന്നുള്ള ആക്രമണങ്ങള്‍ക്ക് ഇന്ത്യ തയ്യാറായാല്‍ ശക്തമായി തന്നെ അതിനെ തിരിച്ചടിക്കും അതിനു പാക്ക് സൈന്യം ഒരുങ്ങിയിരിക്കുകയാണെന്നും ആസിഫ് അറിയിച്ചു. കശ്മീര്‍ പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ പാകിസ്താന്‍ കാണിക്കുന്ന താല്‍പര്യംപോലും ഇന്ത്യയ്ക്കില്ല.

ഉറി സൈനിക താവളത്തിലുണ്ടായ ആക്രമണത്തിനു പിന്നില്‍ ഇന്ത്യയാണെന്നും.പാകിസ്താനാണെന്ന് തെളിക്കാന്‍ ഇന്ത്യയുടെ പക്കല്‍ തെളിവുകളില്ലെന്നും ആസിഫ് ഖൗജ ആരോപിച്ചു.

Top