ഇസ്ലാമാബാദ്: ഞങ്ങള്‍ സമാധാനം ആഗ്രഹിക്കുന്നത് കഴിവുകേടായി കാണരുതെന്ന് പാക്കിസ്ഥാന്‍. പാക്കിസ്ഥാനും ഇന്ത്യയും ആണവശക്തികളാണെങ്കിലും ഇരുവര്‍ക്കുമിടയില്‍ യുദ്ധത്തിന് സാധ്യതയില്ലെന്നും പാക്കിസ്ഥാന്‍ ഡയറക്ടര്‍ ജനറല്‍ ഇന്റര്‍-സര്‍വീസ് പബ്ലിക് റിലേഷന്‍സ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ അറിയിച്ചു.
ഇന്ത്യ നടത്തുന്ന വെടിവെപ്പിനോട് പാക്കിസ്ഥാന്‍ പ്രതികരിക്കാറില്ല. എന്നാല്‍ ലക്ഷ്യം വെക്കുന്നത് സാധാരണ ജനങ്ങളെയാകുമ്പോഴാണ് പ്രതികരിക്കാന്‍ നിര്‍ബന്ധിതരാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇരു രാജ്യങ്ങളും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ പാലിക്കാന്‍ പാക്കിസ്ഥാന്‍ ആഗ്രഹിക്കുന്നുവെന്നും ആസിഫ് ഗഫൂര്‍ വ്യക്തമാക്കി,