പാക്കിസ്ഥാനില്‍ പണപ്പെരുപ്പം 5.8 ശതമാനം; 4 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്ക്

inflation

ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ജൂലായില്‍ 5.8 ശതമാനമായി ഉയര്‍ന്നു.

മുന്‍ മാസങ്ങളില്‍ ഇത് 5.2 ശതമാനമായിരുന്നു പണപ്പെരുപ്പം. നാലു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം, എണ്ണ ഉല്‍പ്പാദനം, രൂപയുടെ മൂല്യശോഷണം എന്നീ ഘടകങ്ങളില്‍ നിലവിലെ നാണയപ്പെരുപ്പം ഇടിയുകയും ചെയ്തു.

വാര്‍ഷിക അടിസ്ഥാനത്തില്‍ ഭക്ഷ്യ നാണയപ്പെരുപ്പം 3.5 ശതമാനമായി ഉയര്‍ന്നു. പ്രതിമാസം നോക്കിയാല്‍ 0.6 ശതമാനമാണ് വര്‍ധനവ്. ഭക്ഷ്യേതര വസ്തുക്കളുടെ വിലയില്‍ 0.34 ശതമാനത്തിന്റെ നേരിയ വര്‍ധനവുണ്ടായി. ഭക്ഷ്യേതര വിലപ്പെരുപ്പം വര്‍ഷത്തില്‍ 7.4 ശതമാനവും 1.2 ശതമാനം പ്രതിമാസത്തിലും വര്‍ധനവുണ്ടായി. അതേസമയം, അടിസ്ഥാന പണപ്പെരുപ്പം പ്രതിവര്‍ഷം 7.6 ശതമാനമായും പ്രതിമാസ ചെലവ് 1.2 ശതമാനമായും രേഖപ്പെടുത്തിയിട്ടുണ്ട്.

Top