അഫ്ഗാന്റെ പേരില്‍ പാകിസ്താനെ ബലിയാടാക്കുന്നുവെന്ന് പാക് ആഭ്യന്തര മന്ത്രി

ഇസ്ലാമാബാദ്: പാക് പര്യടനത്തില്‍ നിന്ന് ന്യൂസീലന്‍ഡ് പിന്മാറിയതിനു പിന്നില്‍ രാജ്യാന്തര തലത്തിലുള്ള ഗൂഢാലോചനയുണ്ടെന്ന് പാക് ആഭ്യന്തര മന്ത്രി ഷെയ്ഖ് റഷീദ് അഹ്‌മദ്. അഫ്ഗാനിസ്ഥാന്റെ പേരില്‍ പാകിസ്താനെ വേട്ടയാടുകയാണ്. പരമ്പരയില്‍ നിന്ന് പിന്മാറാനുള്ള ന്യൂസീലന്‍ഡിന്റെ നീക്കം ഏകപക്ഷീയമായിരുന്നു എന്നും മന്ത്രി കുറ്റപ്പെടുത്തി.

‘അഫ്ഗാനിസ്ഥാനില്‍ സംഭവിക്കുന്നതിന്റെ പേരില്‍ പാകിസ്താനെ ബലിയാടാക്കാനാണ് ശ്രമം. പരമ്പരയില്‍ നിന്ന് പിന്മാറാനുള്ള ന്യൂസീലന്‍ഡിന്റെ ശ്രമം ഏകപക്ഷീയമായിരുന്നു. ഇവിടെ ന്യൂസീലന്‍ഡിനായി കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.” മന്ത്രി പറഞ്ഞു.

പര്യടനത്തില്‍ നിന്ന് പിന്മാറിയ ന്യൂസീലന്‍ഡിനെതിരെ ഐസിസിക്ക് പരാതി നല്‍കുമെന്ന് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചിരുന്നു.

 

Top