ഇസ്ലാമാബാദ്: പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ സുരക്ഷാ ഉപദേഷ്ടാവ് സര്‍താജ് അസീസ് ഡിസംബറില്‍ ഇന്ത്യ സന്ദര്‍ശിക്കും.
ഇന്ത്യയില്‍ നടക്കുന്ന ഏഷ്യന്‍ രാജ്യങ്ങളുടെ യോഗത്തിനായി താന്‍ ഇന്ത്യയിലെത്തുമെന്ന് അദ്ദേഹം തന്നെയാണ് അറിയിച്ചത്.
ഇരു രാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ക്ക് തന്റെ സന്ദര്‍ശനത്തിലൂടെ പരിഹാരം കാണാനാകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഉറി ആക്രമണത്തിന് പകരമായി പാക് ഭീകരകേന്ദ്രങ്ങളില്‍ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന് ശേഷം ആദ്യമായിട്ടാണ് പാകിസ്ഥാനിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ ഇന്ത്യ സന്ദര്‍ശിക്കുന്നത്.
കഴിഞ്ഞ ദിവസം തങ്ങളുടെ ഏഴ് സൈനികര്‍ ഇന്ത്യന്‍ വെടിവയ്പില്‍ കൊല്ലപ്പെട്ടതായി പാകിസ്ഥാന്‍ സമ്മതിച്ചിരുന്നു. തുടര്‍ന്ന് അതിര്‍ത്തിയില്‍ കരുതിയിരിക്കാന്‍ ഇന്ത്യന്‍ സൈനിക മേധാവി ജനറല്‍ ധല്‍ബീര്‍ സിംഗ് സുഗഹ് സൈന്യത്തിന് നിര്‍ദ്ദേശം നല്‍കിയതിനു പിന്നാലെയാണ് സര്‍താജ് അസീസ് ഇന്ത്യ സന്ദര്‍ശിക്കുമെന്ന് അറിയിച്ചത്