ഗോള്‍: ക്രിക്കറ്റ് ഇതിഹാസം ഷെയ്ന്‍ വോണിന്റെ നൂറ്റാണ്ടിലെ പന്തിനെ അനുസ്മരിപ്പിച്ച് പാക്കിസ്ഥാന്‍ ലെഗ് സ്പിന്നര്‍ യാസിര്‍ ഷാ. ശ്രീലങ്കക്കെതിരായ ഗോള്‍ ക്രിക്കറ്റ് ടെസ്റ്റിലായിരുന്നു യാസിര്‍ ഷായുടെ പ്രകടനം. ശ്രീലങ്കയുടെ കുശാല്‍ മെന്‍ഡിസിനെയാണ് യാസിര്‍ ഷാ ക്ലാസിക് ലെഗ് സ്പിന്നില്‍ വീഴ്ത്തിയത്. ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനമാണ് യാസിര്‍ ഈ മാന്ത്രിക ബോൾ ചെയ്തത്.
ലെഗ് സ്റ്റംപില്‍ കുത്തിയ പന്ത് ഓഫ് സറ്റംപിന്‍റെ ബെയിലിളക്കിയത് കുശാല്‍ മെന്‍ഡിസിന് പോലും വിശ്വസിക്കാനായില്ല. 1990ലെ ആഷസില്‍ ഇംഗ്ലണ്ടിന്‍റെ മൈക്ക് ഗാറ്റിങിനെ ഷെയ്ന്‍ വോണ്‍ സമാനമായ പന്തിലൂടെ പുറത്താക്കിയതോടെയാണ് പ്രശസ്തിയുടെ കൊടുമുടിയിലെത്തിയത്. പിന്നീട് ഇത് നൂറ്റാണ്ടിലെ പന്തായി അംഗീകരിക്കപ്പെട്ടു.
https://twitter.com/taimoorze/status/1548944044751036417?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1548944044751036417%7Ctwgr%5E%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2Ftaimoorze%2Fstatus%2F1548944044751036417%3Fref_src%3Dtwsrc5Etfw
32 വര്‍ഷങ്ങള്‍ക്കുശേഷമാണ് യാസിര്‍ ഷായും അതേ അത്ഭുതം ആവര്‍ത്തിക്കുന്നത്. എന്നാല്‍ യാസിറിന്റെ മാജിക്കല്‍ സ്പിന്നിനും മുഹമ്മദ് നവാസിന്റെ വിക്കറ്റ് വേട്ടക്കും ലങ്കയുടെ മുന്നേറ്റം തടായാനായില്ല എന്നു മാത്രം. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ശ്രീലങ്ക രണ്ടാം ഇന്നിംഗ്സില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 329 റണ്‍സെന്ന നിലയിലാണ്. ആദ്യ ഇന്നിംഗ്സില്‍ നാലു റണ്‍സ് ലീഡ് അടക്കം ശ്രീലങ്കക്ക് ഇപ്പോള്‍ 333 റണ്‍സിന്‍റെ ആകെ ലീഡുണ്ട്. 86 റണ്‍സുമായി ക്രീസിലുള്ള ദിനേശ് ചണ്ഡിമലിലാണ് ലങ്കയുടെ അവസാന പ്രതീക്ഷ.
സ്പിന്നിനെ അമിതമായി തുണക്കുന്ന പിച്ചില്‍ 300ന് മുകളിലുള്ള വിജയലക്ഷ്യം പാക് ബാറ്റിംഗ് നിരക്ക് വെല്ലുവിളിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആദ്യ ഇന്നിംഗ്സില്‍ ക്യാപ്റ്റന്‍ ബാബര്‍ അസമിന്റെ ഉജ്ജ്വല സെഞ്ചുറിയാണ് പാക്കിസ്ഥാന്‍റെ രക്ഷക്കെത്തിയത്. ബാബര്‍ 119 റണ്‍സെടുത്തപ്പോള്‍ മറ്റ് ഒമ്പത് ബാറ്റര്‍മാര്‍ ചേര്‍ന്ന് നേടിയത് 99 റണ്‍സ് മാത്രമായിരുന്നു.