ദുബായ്: പാകിസ്താന്‍ ക്രിക്കറ്റ് താരം ഉമര്‍ അക്മലിന് വിലക്കേര്‍പ്പെടുത്തി. പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡാണ് ഉമറിനെ വിലക്കിയത്. അഴിമതി വിരുദ്ധ ഏജന്‍സിയുടെ അന്വേഷണവുമായി ബന്ധപ്പെട്ടാണ് വിലക്ക്. പാകിസ്താന്‍ സൂപ്പര്‍ ലീഗ് മത്സരം തുടങ്ങുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പായിരുന്നു താരത്തിനെ വിലക്കിയത്.
പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ അഴിമതി വിരുദ്ധ യൂണിറ്റിന്റെ അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ ഉമര്‍ അക്മലിന് ക്രിക്കറ്റുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ കഴിയുകയില്ലെന്നും അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും അതിന് മുന്‍പ് ഇക്കാര്യത്തില്‍ വ്യക്തതവരുത്താന്‍ ആകില്ലെന്നും പാക് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കുകയുണ്ടായി.
ക്വെറ്റ ഗ്ലാഡിയേറ്റേഴ്സിന്റെ കളിക്കാരനാണ് ഉമര്‍. താരത്തിനെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത് ക്രിക്കറ്റ് ബോര്‍ഡിന്റെ അഴിമതി വിരുദ്ധ കോഡിലെ 4.7.1 നിയമം ലംഘിച്ചതിനെ തുടര്‍ന്നാണ്.