ഇസ്ലാമാബാദ്: നാലു താലിബാൻ ഭീകരരെ കൂടി പാക്കിസ്ഥാനിൽ തൂക്കിലേറ്റി. കഴിഞ്ഞ ദിവസം നാലു ഭീകരരെ തൂക്കിക്കൊന്നതിനു പുറമേയാണിത്. ഭീകരപ്രവർത്തനങ്ങളിൽ ഏർപ്പെട്ടു കുറ്റക്കാരെന്നു കണ്ടെതിയവരെയാണ് തൂക്കിലേറ്റിയത്
മുഹമ്മദ് ഇബ്രാഹിം, റിസ്വാൻ ഉല്ല, സർദാർ അലി, ഷേർ മുഹമ്മദ് ഖാൻ എന്നിവരാണ് അവര്‍. ഖൈബർ പക്തൂണ്‍ക്വ പ്രവിശ്യയിലെ ജയിലിലാണ് വിധി നടപ്പാക്കിയതെന്നാണു സൂചന. ഇവർ നിരോധിക്കപ്പെട്ട തെഹ്രിക് ഇ താലിബാൻ സംഘടനയിലെ അംഗങ്ങളായിരുന്നു.
ഇതോടെ 2014-ലെ പെഷാവർ ഭീകരാക്രമണത്തിനുശേഷം തൂക്കിലേറ്റപ്പെട്ട ഭീകരരുടെ എണ്ണം 170-ൽ ഏറെയായി. ഇവർ തീവ്രമായ ഭീകര നിലപാടുകളുള്ളവരാണെന്നും വിവിധ ഭീകരാക്രമണങ്ങളിൽ പങ്കെടുത്തവരാണെന്നും ചൂണ്ടിക്കാട്ടിയാണ് സൈനിക കോടതി ഭീകരർക്കു വധശിക്ഷ വിധിച്ചത്.