ക്രിക്കറ്റ് താരം ഇമ്രാന്‍ താഹിറിനെ അപമാനിച്ച് പാക്കിസ്ഥാന്‍ കോണ്‍സുലേറ്റ്

ബെര്‍മിങ്ഹാം: ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരം ഇമ്രാന്‍ താഹിറിനെ അപമാനിച്ച് പാക്കിസ്ഥാന്‍ കോണ്‍സുലേറ്റ്.

പാക്കിസ്ഥാനില്‍ നടക്കുന്ന ലോക ഇലവനും പാക്കിസ്ഥാനും തമ്മിലുള്ള ടൂര്‍ണമെന്റില്‍ പങ്കെടുക്കാനായി വിസയ്ക്ക് വേണ്ടി സമീപിച്ചപ്പോഴാണ് ബെര്‍മിങ്ഹാമിലെ പാക് കോണ്‍സുലേറ്റ് ഇമ്രാന്‍ താഹിറിനെ പുറത്താക്കുകയും അപമാനിക്കുകയും ചെയ്തത്.

തനിക്ക് നേരിട്ട അപമാനത്തില്‍ ദക്ഷിണാഫ്രിന്‍ താരം നിരാശയും ദേഷ്യവും ട്വിറ്ററിലൂടെയാണ് പങ്കുവെച്ചത്.

സെപംതബര്‍ 12 മുതല്‍ 15 വരെ ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിലാണ് മൂന്ന് ടി ട്വന്റി മത്സരങ്ങള്‍ നടക്കുന്നത്.

ഇന്‍ഡിപെന്‍ഡന്‍സ് കപ്പിന്റെ ഭാഗമായുള്ള ഈ ടൂര്‍ണമെന്റില്‍ ടെസ്റ്റ് കളിക്കുന്ന ഏഴു രാജ്യങ്ങളില്‍ നിന്നുള്ള 14 താരങ്ങളാണ് ലോക ഇലവനിലുള്ളത്. അതില്‍ ഒരാളാണ് പാക്ക് വംശജനായ ഇമ്രാന്‍ താഹിര്‍.

‘തന്നെയും തന്റെ കുടുംബത്തെയും പാക്ക് ഹൈക്കമ്മീഷണര്‍ അപമാനിക്കുകയും പുറത്താക്കുകയും ചെയ്തു. പാക്കിസ്ഥാനില്‍ നടക്കുന്ന ലോക ഇലവനില്‍ മത്സരിക്കാനായി വിസക്ക് വേണ്ടി എത്തിയപ്പോഴായിരുന്നു അപമാനം നേരിട്ടത്’ എന്നാണ് ഇമ്രാന്‍ തന്റെ ട്വിറ്ററില്‍ കുറിച്ചത്.

അതേസമയം പാകിസ്താന്റെ ആഭ്യന്തര മന്ത്രി അഹ്‌സാന്‍ ഇഖ്ബാല്‍ പ്രതികരണവുമായി രംഗത്തെത്തി. അന്വേഷണം നടത്തി ഉത്തരവാദികളായവര്‍ ക്കെതിരെ നടപടിയെടുക്കുമെന്ന് അഹ്‌സാന്‍ ഇഖ്ബാല്‍ ട്വീറ്റ് ചെയ്തു.

Top