പാക്കിസ്ഥാന്‍ ഇന്ന് പോളിംഗ് ബൂത്തിലേക്ക്; സുരക്ഷയ്ക്കായി വന്‍ സൈന്യവിന്യാസം

ഇസ്ലാമാബാദ്: വിവാദങ്ങള്‍ക്കൊടുവില്‍ പാക്കിസ്ഥാന്‍ ഇന്ന് പോളിംഗ് ബൂത്തിലേക്ക്. കനത്ത സുരക്ഷയില്‍ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു.

രാജ്യത്തെ 85,000 പോളിംഗ് ബൂത്തുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് 3,71,388 സൈനികരെയാണ് നിയോഗിച്ചിട്ടുള്ളത്. പാക്കിസ്ഥാന്റെ ചരിത്രത്തില്‍ ആദ്യമായാണ് വോട്ടെടുപ്പിനായി ഇത്രയും വലിയ സൈനികവിന്യാസം ഏര്‍പ്പെടുത്തുന്നത്.

നവാസ് ഷരീഫിന്റെയും ഇമ്രാന്‍ ഖാന്റെയും പാര്‍ട്ടികളാണ് മുഖ്യമായും മത്സരരംഗത്തുള്ളത്. ബിലാവല്‍ ഭൂട്ടോയുടെ കക്ഷിയുമുണ്ട്. ഏറ്റവും ഒടുവിലത്തെ അഭിപ്രായവോട്ടെടുപ്പ് ഇമ്രാന്റെ പാര്‍ട്ടിക്കു നേരിയ മുന്‍തൂക്കം പ്രവചിക്കുന്നുണ്ട്.

Top