ഇസ്ലമാബാദ്:പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ് മരിച്ചെന്ന് പ്രചരണം. ദുബായില്‍ ചികിത്സയിലുള്ള മുഷാറഫിന്റെ ആരോഗ്യനില വഷളായെന്നും, ഐസിയുവിലേക്ക് മാറ്റിയതായും ചില പാക്കിസ്ഥാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് മുഷറഫ് മരിച്ചുവെന്ന വാര്‍ത്ത സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചത്.
എന്നാല്‍ മുഷറഫ് മരിച്ചതായുള്ള വാര്‍ത്തകള്‍ തള്ളി മുഷറഫിന്റെ പാര്‍ട്ടി രംഗത്തെത്തി. രോഗബാധിതനായ മുഷാറഫ് ചികിത്സയിലാണെന്ന് ഓള്‍ പാക്കിസ്ഥാന്‍ മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി മെഹ്റീന്‍ മാലിക് സ്ഥിരീകരിച്ചു. പാകിസ്താന്റെ ശത്രുക്കളാണ് മുഷറഫ് മരിച്ചതായുള്ള വാര്‍ത്ത പ്രചരിപ്പിക്കുന്നതെന്നും, പൂര്‍ണ ആരോഗ്യവാനായി മുഷറഫ് വരുന്നതിനായി പ്രാര്‍ഥിക്കുകയാണെന്നും മെഹ്റീന്‍ മാലിക് പറഞ്ഞു.
2016 മാര്‍ച്ചിലാണ് ഞരമ്പുകളെ ബാധിക്കുന്ന അമിലോയിഡോസിസ് എന്ന രോഗത്തിന്റെ ചികിത്സയ്ക്കായി മുഷറഫ് പാക്കിസ്ഥാന്‍ വിടുന്നത്. ചികിത്സയ്ക്ക് വേണ്ടിയെന്ന പേരില്‍ ദുബായിലെത്തിയ മുഷറഫ് പിന്നെ പാക്കിസ്ഥാനിലേക്ക് തിരികെ എത്തിയിട്ടില്ല.