ശ്രീനഗര്‍: നിയന്ത്രണരേഖയില്‍ പാക്കിസ്ഥാന്‍ നടത്തിയ ആക്രമണത്തില്‍ ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടു.
അര്‍ണിയ സബ് സെക്ടറില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ പാക് സൈന്യം നടത്തിയ വെടിവയ്പിലാണ് ജവാന്‍ മരിച്ചത്. മരിച്ച ജവാന്റെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
പാക് സൈന്യം പ്രകോപനമില്ലാതെ ആക്രമിക്കുകയായിരുന്നെന്ന് സൈനികവൃത്തങ്ങള്‍ അറിയിച്ചു. മേഖലയില്‍ ശക്തമായ പോരാട്ടം നടക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.