അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം, ശക്തമായി തിരിച്ചടിച്ച് ഇന്ത്യന്‍ സൈന്യം

kashmir

കശ്മീര്‍: അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം.

ചൊവ്വാഴ്ച രാവിലെ ബീംബര്‍ ഖാലി, പൂഞ്ച് എന്നിവിടങ്ങളിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കുനേരെ പാക് സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു.

തിങ്കളാഴ്ച ഇന്ത്യന്‍ പോസ്റ്റുകള്‍ക്കും ജനവാസകേന്ദ്രങ്ങള്‍ക്കും നേര്‍ക്ക് പാക്കിസ്ഥാന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ ജവാനും പെണ്‍കുട്ടിയും കൊല്ലപ്പെട്ടിരുന്നു. പാക്കിസ്ഥാന്റെ കനത്ത ഷെല്ലിംഗിന്റെ പശ്ചാത്തലത്തില്‍ വീടിനു പുറത്തേക്കിറങ്ങരുതെന്നു ഗ്രാമവാസികള്‍ക്കു മുന്നറിയിപ്പു നല്കിയിട്ടുണ്ട്.

Top