pakisthan-narendra-modi-extremist-policies-sartaj-aziz

ഇസ്ലാമാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തീവ്രവാദ നിലപാടുകള്‍ക്കെതിരെ പ്രതികരിക്കണമെന്ന് ഇന്ത്യക്കാരോട് അഭ്യര്‍ഥിക്കുമെന്ന് പാക് സുരക്ഷാ ഉപദേഷ്ടാവ് സര്‍താജ് അസീസ്.

കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയ്‌ക്കെതിരെ ആഗോളതലത്തില്‍ പുതിയ തന്ത്രങ്ങള്‍ നടപ്പിലാക്കുമെന്നും സര്‍താജ് അസീസീസ് പറയുന്നു. ഇന്ത്യയ്‌ക്കെതിരെ സാധ്യമായതും സ്ഥായിയായതുമായ നയങ്ങളാണ് നടപ്പിലാക്കുക. പാക് പത്രമായ ഡോണാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഇന്ത്യയില്‍ മോദിയുടെ നയങ്ങള്‍ക്കെതിരെ പ്രതിഷേധങ്ങള്‍ നടത്തുന്നവര്‍ക്ക് പിന്തുണ നല്‍കുമെന്നും സര്‍താജ് അസീസ് പറയുന്നു. പാക് സെനറ്റിലാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.

മാധ്യമറിപ്പോര്‍ട്ടുകള്‍ പ്രകാരം കശ്മീര്‍ വിഷയത്തില്‍ ചര്‍ച്ചകള്‍ ആഗോളതലത്തിലേക്ക് എത്തിക്കുന്നതിനായി പാകിസ്താന്റെ പ്രതിരോധം, ആഭ്യന്തരം, വാര്‍ത്താവിതരണം തുടങ്ങിയ മന്ത്രാലയങ്ങളിലെയും ഐ.എസ്.ഐ, പാക് ഇന്റലിജന്‍സ് ബ്യൂറോ, മിലിട്ടറി ഓപ്പറേഷന്‍ ഡയറക്ടറേറ്റ് എന്നീ വിഭാജഗങ്ങളിലേയും ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങുന്ന സംഘത്തെ നിയമിക്കും.

പാക് വിദേശകാര്യ സെക്രട്ടറി ഐസാസ് ചൗധരിയാകും കമ്മിറ്റിയുടെ തവലന്‍.

സമൂഹ മാധ്യമങ്ങള്‍ വഴി വ്യാപകമായ പ്രചാരണമാണ് ഇവര്‍ ലക്ഷ്യമിടുന്നത് തങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇന്ത്യ ഇടപെടുന്നു എന്നപ്രചാരണവും പാകിസ്താന്റെ ഭാഗത്തുനിന്നുണ്ടാകും. മാത്രമല്ല മോദിയുടെ നയങ്ങള്‍ക്കെതിരെ പ്രതിഷേധങ്ങള്‍ നടത്തുവര്‍ക്ക് പിന്തുണ നല്‍കുന്നതിനായുള്ള കാര്യങ്ങള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണെന്നും സര്‍താജ് അസീസ് പറയുന്നു.

Top