കറാച്ചി: പുല്‍വാമ ഭീകരാക്രമണത്തില്‍ പ്രതിഷേധം ശക്തമായതോടെ ഇന്ത്യയിലെ ഹൈകമ്മീഷണറെ പാക്കിസ്ഥാന്‍ തിരിച്ചുവിളിച്ചു. ഹൈകമ്മീഷണര്‍ സുഹൈല്‍ മുഹമ്മദിനെ് തിരികെ വിളിച്ചതായി പാക് വിദേശകാര്യ മന്ത്രാലയ വക്താവ് ഡോ.മുഹമ്മദ് ഫൈസല്‍ അറിയിച്ചു. തിങ്കളാഴ്ച രാവിലെ സുഹൈല്‍ മുഹമ്മദ് ഡല്‍ഹി വിട്ടതായും ഫൈസല്‍ പറഞ്ഞു. നിലവിലെ സ്ഥിതിഗതികളെ കുറിച്ച് ആരായാനാണ് ഹൈകമ്മീഷണറെ തിരിച്ച് വിളിച്ചതെന്നാണ് വിവരം.
ഭീകരാക്രമണത്തില്‍ പ്രതിഷേധം കടുപ്പിക്കുന്നതിന്റെ ഭാഗമായി പാക്കിസ്ഥാനെ അന്താരാഷ്ട്ര തലത്തില്‍ ഒറ്റപ്പെടുത്താനുള്ള നീക്കങ്ങളുമായി ഇന്ത്യ മുന്നോട്ട് പോവുകയാണ്. ഇതിന്റെ ഭാഗമായി പാക്കിസ്ഥാനില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പന്നങ്ങളുടെ തീരുവയും വര്‍ധിപ്പിച്ചിരുന്നു.
വ്യാഴാഴ്ചയാണ് 40 സൈനികരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണം ഉണ്ടായത്. ഇതിന് പിന്നില്‍ പാക്കിസ്ഥാനാണെന്നാണ് കരുതപ്പെടുന്നത്.