പാക്കിസ്ഥാനില്‍ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ സ്‌കൂള്‍ ആരംഭിക്കുന്നു

transgender-school

പാക്കിസ്ഥാന്‍: പാക്കിസ്ഥാനില്‍ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ സ്‌കൂള്‍ ആരംഭിക്കുന്നു. ഈ മാസം 15 ന് സ്‌കൂള്‍ ആരംഭിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. എക്‌സ്‌പ്ലോറിംഗ് ഫ്യൂച്ചര്‍ ഫൗണ്ടേഷന്‍ എന്ന എന്‍ജിഒ ആണ് സ്‌കൂള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഇതിന്റെ രണ്ട് ശാഖകള്‍ ഇസ്ലാമാബാദിലും കറാച്ചിയിലും ആരംഭിക്കും.

പ്രൈമറി, മെട്രിക്കുലേഷന്‍, ബിരുദ കോഴ്‌സുകള്‍ എന്നിവയ്ക്കായി പ്രത്യേക വിഭാഗങ്ങളുണ്ടാകും. ഫാഷന്‍ ഡിസൈനിംഗ്, ബ്യൂട്ടീഷ്യന്‍ഹെയര്‍ സ്‌റ്റൈലിംഗ് കോഴ്‌സുകള്‍, ഗ്രാഫിക് ഡിസൈനിംഗ്, കംപ്യൂട്ടര്‍, മൊബൈല്‍ റിപ്പയറിംഗ് തുടങ്ങിയ ക്രാഷ് കോഴ്‌സുകളും ഇവിടെ പഠിപ്പിക്കും.

15 അധ്യാപകരാണ് സ്‌കൂളിലുണ്ടാവുക. ഇതില്‍ മൂന്ന് പേര്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ നിന്നുള്ളവരാണ്. ഇതിനോടകം ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ നിന്നുള്ള 40 കുട്ടികള്‍ അഡ്മിഷന്‍ നേടിക്കഴിഞ്ഞു. ലാഹോറിലെ അലമ്ര ഹാളിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ വെച്ചാണ് ഉദ്ഘാടന ചടങ്ങുകള്‍ നടക്കുക.

സ്‌കൂളിന്റെ സ്ഥാപകനായ ആസിഫ് ഷെഹ്‌സാദിന്റെ നേതൃത്വത്തില്‍ ലാഹോറിലാണ് സ്‌കൂളിന്റെ പ്രവര്‍ത്തനം ആരംഭിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

Top