ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥലം പാക്കിസ്ഥാനെന്ന് വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ല്‍. രാഷ്ട്രപതിക്ക് ലഭിക്കുന്ന സുരക്ഷ തങ്ങള്‍ക്ക് അവിടെ ലഭിക്കുമെന്നാണ് ക്രിസ് ഗെയ്ല്‍ വ്യക്തമാക്കിയിരിക്കുന്നത്.
തങ്ങള്‍ ബംഗ്ലാദേശിലും സുരക്ഷിതരാണെന്ന് താരം കൂട്ടിച്ചേര്‍ത്തു. മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഗെയ്ല്‍. ഇപ്പോള്‍ ബംഗ്ലാദേശില്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുകയാണ് ഗെയ്ല്‍.
പാക്കിസ്ഥാന്‍ സുരക്ഷിതമാണെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് മേധാവി എഹ്‌സാന്‍ മണി അടുത്തിടെ നടന്ന ശ്രീലങ്ക പാക്കിസ്ഥാന്‍ ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം പ്രതികരിച്ചിരുന്നു.