ജമ്മു: ജമ്മു കാശ്മീരിലെ പാക് അതിര്‍ത്തിയില്‍ സേനയായ പാക്കിസ്ഥാന്‍ റെയ്ഞ്ചേഴ്സിന്റെ വെടിവെപ്പ് ആക്രമണം തുടരുന്നു. പുലര്‍ച്ചെയുണ്ടായ ആക്രമണത്തില്‍ 70കാരി അടക്കം രണ്ട് പേര്‍ക്ക് പരുക്കേറ്റു. പാക് സൈന്യത്തിന്റെ ആക്രമണം പ്രദേശവാസികള്‍ക്കിടയില്‍ പരിഭ്രാന്തി പരത്തുന്നുണ്ട്.
സര്‍ക്കാര്‍ വിവിധയിടങ്ങളില്‍ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. പലയിടങ്ങളില്‍ നിന്നും ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നുണ്ട്.അതിര്‍ത്തിയിലെ അഖ്നൂര്‍ മുതല്‍ സാംബ വരെയുള്ള എല്ലാ സെക്ടറുകളിലും പാക് വെടിവെപ്പും ഷെല്ലാക്രമണവും ശക്തമാണെന്ന് ബി എസ് എഫ് ഉദ്യോഗസ്ഥന്‍ പി ടി ഐയോട് പറഞ്ഞു. ബി എസ് എഫ് ശക്തമായി തിരിച്ചടിക്കുന്നുണ്ട്.