തര്‍ക്കം കണ്ട് ആരും പനിക്കേണ്ട, പാലായില്‍ യു.ഡി.എഫ് വിജയിക്കും: പി.കെ കുഞ്ഞാലിക്കുട്ടി

kunjalikutty

കോഴിക്കോട്: പാലാ ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കെ കേരളകോണ്‍ഗ്രസില്‍ ഉടലെടുത്ത തര്‍ക്കം കണ്ട് ആരും പനിക്കേണ്ടെന്നും വിജയം യു.ഡി.എഫിനൊപ്പം തന്നെയാവുമെന്നും മുസ്ലീം ലീഗ് ദേശീയ ജന.സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി.

ഇതിനേക്കാള്‍ വലിയ തര്‍ക്കം യു.ഡി.എഫിലുണ്ടായിരുന്നപ്പോഴും വിജയം യു.ഡി.എഫിനൊപ്പമായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം ഇതിന് ഉദാഹരണമാണ്. അടുത്ത യു.ഡി.എഫ് യോഗത്തില്‍ പാലായിലെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കും, കുഞ്ഞാലിക്കുട്ടി പറഞ്ഞു.

രാജ്യത്ത് അസ്വസ്ഥതയുണ്ടാക്കുവാനാണ് പ്രധാനമന്ത്രിയുടെ ശ്രമം. ഇതിന് ഒടുവിലത്തെ ഉദാഹരണമാണ് പൗരത്വരജിസ്റ്റര്‍. ഇതിന്റെ പിന്നില്‍ ഹിഡന്‍ അജണ്ടയുണ്ട്. പൗരന്‍മാരെ രണ്ടായി തരം തിരിക്കാനുള്ള അജണ്ടയാണത്. ഇത് വലിയ പ്രത്യാഘാതമുണ്ടാക്കും, അദ്ദേഹം വ്യക്തമാക്കി.

പാലായില്‍ വലിയ ഭൂരിപക്ഷത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി വിജയിക്കും. തര്‍ക്കങ്ങളൊക്കെ അന്ന് ഇല്ലാതാകും, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top