പാലായില്‍ ജയിച്ചാല്‍ മന്ത്രി സ്ഥാനം ആരും വാഗ്ദാനം ചെയ്തിട്ടില്ല: മാണി.സി.കാപ്പന്‍

കോട്ടയം: ജയിച്ചാല്‍ മന്ത്രിയാകുമെന്ന പ്രചാരണം തള്ളി പാലായിലെ ഇടത് സ്ഥാനാര്‍ത്ഥി മാണി.സി.കാപ്പന്‍. മന്ത്രിയാകാനുള്ള യോഗ്യത തനിയ്ക്കില്ലെന്നും മന്ത്രി സ്ഥാനം ആരും വാഗ്ദാനം ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

താന്‍ ജയിച്ചാല്‍ മന്ത്രിയാകും എന്ന പ്രചാരണം അഭ്യൂഹം മാത്രമാണെന്ന് നേരത്തെയും മാണി സി കാപ്പന്‍ പറഞ്ഞിരുന്നു. പാലായില്‍ അദ്ദേഹം തെരഞ്ഞെടുപ്പ് പ്രചാരണവും തുടങ്ങി.

അതേസമയം, മാണി സി കാപ്പനെ സ്ഥാനാര്‍ത്ഥിയാക്കരുത് എന്നാവശ്യപ്പെട്ട് എന്‍സിപിയില്‍ ഒരു വിഭാഗം രംഗത്തെത്തിയിരുന്നു. ഇനി പാലായില്‍ നിന്ന് മത്സരിക്കില്ലെന്ന് മാണി സി കാപ്പന്‍ പറഞ്ഞിരുന്നുവെന്നും നിരവധി സാമ്പത്തിക ക്രമക്കേട് കേസുകള്‍ കാപ്പന് എതിരെ ഉണ്ടെന്നും ആരോപിച്ച് ഒരുവിഭാഗം ദേശീയ, സംസ്ഥാന നേതൃത്വങ്ങള്‍ക്ക് കത്തയക്കുകയും ചെയ്തിരുന്നു.

മാണി സി കാപ്പന്‍ ഇടതുമുന്നണി നടത്തുന്ന ഒരു പരിപാടിയിലും പങ്കെടുക്കാറില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കെഎം മാണിക്ക് എതിരെ തെരഞ്ഞെടുപ്പ് കേസ് ഫയല്‍ ചെയ്ത ശേഷം പാര്‍ട്ടിയോട് ആലോച്ചിക്കാതെ പിന്‍വലിച്ചുവെന്നും കത്തില്‍ പറഞ്ഞിരുന്നു.

Top