കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി നിഷ ജോസ് കെ. മാണിയുടേത് ഉള്‍പ്പെടെയുള്ള പേരുകള്‍ ചര്‍ച്ചയില്‍ വരുമെന്ന് വ്യക്തമാക്കി റോഷി അഗസ്റ്റിന്‍ എംഎല്‍എ രംഗത്ത്.
സ്ഥാനാര്‍ഥി നിര്‍ണയം വൈകുന്നത് തെരഞ്ഞെടുപ്പിനെ ബാധിക്കുകയില്ലെന്നും റോഷി പറഞ്ഞു.
നിഷയെ സ്ഥാനാര്‍ഥിയാക്കുവാനുള്ള ചര്‍ച്ചകള്‍ കേരള കോണ്‍ഗ്രസ്-എമ്മിനുള്ളില്‍ സജീവമായിരിക്കുകയാണെന്നാണ് സൂചനകള്‍. നിഷയെ സ്ഥാനാര്‍ഥിയാക്കണമെന്ന് യൂത്ത്ഫ്രണ്ടും വനിതാ വിഭാഗവും ആവശ്യപ്പെട്ടിട്ടുണ്ട്.