കോട്ടയം : പാലായില്‍ വോട്ടെടുപ്പിന് ഇനി ഒരാഴ്ച്ച മാത്രം ഭാക്കി നില്‍ക്കെ വിപുലമായ പ്രചാരണ പരിപാടികളുമായി മത്സരിച്ച് മുന്നേറുകയാണ് മുന്നണികള്‍.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, മന്ത്രി ഇ പി ജയരാജന്‍ അടക്കമുള്ള ഇടതു നേതാക്കള്‍ ഇന്ന് പാലായിലെത്തും. സംഘടനകളെയും വ്യക്തികളേയും കണ്ട് വോട്ട് ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് കോടിയേരി പാലായിലെത്തുന്നത്. കുടുംബയോഗങ്ങളില്‍ ഉള്‍പ്പടെ മന്ത്രി ഇ പി ജയരാജനും പങ്കെടുക്കും.
അതേസമയം, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രിയും എഐസിസി ജന.സെക്രട്ടറിയുമായ ഉമ്മന്‍ചാണ്ടി തുടങ്ങിയ പ്രധാന നേതാക്കളെ ഇറക്കി കുടുംബയോഗങ്ങള്‍ വിളിച്ച് ചേര്‍ത്താണ് യുഡിഎഫ് പ്രചാരണം. വരും ദിവസങ്ങളില്‍ കൂടുതല്‍ നേതാക്കളെ കൊണ്ടുവന്ന് കൂടുതല്‍ കുടുംബ യോഗങ്ങള്‍ സംഘടിപ്പിനാണ് യുഡിഎഫ് തീരുമാനം.
എന്‍ഡിഎ സ്ഥാനാര്‍ത്ഥി എന്‍ ഹരിയുടെ വാഹന പ്രചാരണം ഇന്നും തുടരും. ദേശീയ നേതാക്കളെ എത്തിച്ച് പ്രചാരണം കൊഴിപ്പിക്കാനുള്ള നീക്കത്തിലാണ് എന്‍ഡിഎ ക്യാമ്പ്.