പാലാ : പാലായില്‍ അധികാരത്തിന്റെ പേരിലുള്ള തമ്മിലടി എല്ലാവരും കാണുന്നുണ്ടെന്ന് ബിജെപി സ്ഥാനാര്‍ത്ഥി എന്‍ ഹരി. വികസനം ആഗ്രഹിക്കുന്ന ജനം ബിജെപിയെ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ശേഷം പ്രതികരിക്കുകയായിരുന്നു എന്‍ ഹരി.
ളാലം മഹാദേവ ക്ഷേത്രത്തിലും ഭരണങ്ങാനം പള്ളിയിലും പ്രാര്‍ത്ഥന നടത്തിയ ശേഷമാണ് എന്‍ ഹരി നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിനെത്തിയത്. പതിനൊന്ന് മണിയോടെ സംസ്ഥാന, ജില്ലാ നേതാക്കളോടൊപ്പമാണ് ളാലം ബ്ലോക്ക് ഓഫീസിലെത്തിയത്. പിന്നാലെ നേതാക്കളെയും പ്രവര്‍ത്തകരെയും സാക്ഷിയാക്കി വരണാധികാരി മുന്‍പാകെ പത്രിക സമര്‍പ്പിച്ചു.