പാലക്കാട് റെയില്‍വേ സ്റ്റേഷന്‍ വഴി കഞ്ചാവ് കടത്ത്; 20 കിലോ പിടിച്ചെടുത്തു

പാലക്കാട്: പാലക്കാട് റെയില്‍വേ സ്റ്റേഷന്‍ വഴി കടത്താന്‍ ശ്രമിച്ച 20 കിലോ കഞ്ചാവ് പിടികൂടി. കഞ്ചാവ് കടത്താന്‍ ശ്രമിച്ച മലപ്പുറം എടവണ്ണ സ്വദേശി അബ്ദുള്‍റഷീദിനെയാണ് എക്‌സൈസ് സംഘം പിടികൂടിയത്. പാറ്റ്‌ന – എറണാകുളം എക്‌സ് പ്രസില്‍ പാലക്കാട് വന്നിറങ്ങുമ്പോഴാണ് ഇയാള്‍ പിടിയിലായത്. വിശാഖപട്ടണത്തുനിന്നാണ് കഞ്ചാവെത്തിച്ചത്. ഇയാള്‍ക്കെതിരെ പൊലീസിലും എക്‌സൈസിലും ഇരുപതിലേറെ കേസുകളുണ്ട്.

Top