പാലക്കാട്: പാലക്കാട് നഗരസഭയിലെ കോണ്‍ഗ്രസ് അംഗം രാജിവെച്ചു. കല്‍പ്പാത്തി വാര്‍ഡിലെ കൗണ്‍സിലര്‍ ശരവണന്‍ ആണ് രാജി വെച്ചത്. ബിജെപി ഭരണസമിതിക്കെതിരായ അവിശ്വാസ പ്രമേയം ഇന്ന് പരിഗണിക്കാനിരിക്കെയാണ് രാജി.
ഒരംഗത്തിന്റെ കുറവ് വന്നതിനാല്‍ യുഡിഎഫിന്റെ അവിശ്വാസ പ്രമേയം പരാജയപ്പെടും. 52 അംഗ നഗരസഭയില്‍ അവിശ്വാസ പ്രമേയം പാസാകാന്‍ 27 വോട്ടാണ് വേണ്ടത്. അവിശ്വാസ പ്രമേയ ചര്‍ച്ച ബിജെപി ബഹിഷ്‌കരിക്കും.