പാലക്കാട്: കോവിഡ് വ്യാപനം പാലക്കാട് ജില്ലയില്‍ ഗുരുതരമെന്ന് മന്ത്രി എ കെ ബാലന്‍. നിലവില്‍ സാമൂഹ്യ വ്യാപനത്തിലെത്തിയില്ലെങ്കിലും രണ്ട് ക്ലസ്റ്റര്‍ കൂടി രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് മന്ത്രി അറിയിച്ചു.
പുതുനഗരം, കോങ്ങാട് എന്നിവിടങ്ങളിലാണ് ക്ലസ്റ്റര്‍ രൂപപ്പെടാന്‍ സാധ്യത. ഇവിടങ്ങളിലെ ഉറവിടമറിയാത്ത രോഗബാധിതരും സമ്പര്‍ക്ക വ്യാപനവും കൂടുതലാണ്. പട്ടാമ്പിയിലെ നിയന്ത്രണങ്ങള്‍ നിലവില്‍ പൂര്‍ണ്ണമായി ഒഴിവാക്കാനാവാത്ത സ്ഥിതിയാണെന്നും പണിമുടക്കില്‍ നിന്ന് വ്യാപാരികള്‍ പിന്മാറണമെന്നും മന്ത്രി വ്യക്തമാക്കി.