പാലക്കാട്: പാലക്കാട് എഫ് സി ഐ ഗോഡൗണിലെ കീടനാശിനി പ്രയോഗത്തില്‍ ഗുരുതര വീഴ്ചയുണ്ടെന്ന് പാര്‍ലമെന്റ് സമിതി.
കീടനാശിനി പ്രയോഗത്തിന് ശാസ്ത്രീയ സംവിധാനമില്ലെന്നും മതിയായ ജീവനക്കാരില്ലെന്നും സമിതി നടത്തിയ തെളിവെടുപ്പില്‍ സ്ഥിരീകരിച്ചു.
കേരളത്തിലെ എല്ലാ എഫ് സി ഐ ഗോഡൗണുകളിലും രാസകീടനാശിനി പ്രയോഗം അവസാനിപ്പിച്ച് ജൈവകീടനാശിനികള്‍ ഉപയോഗിക്കാന്‍ സമിതി ശിപാര്‍ശ ചെയ്യും.