സൗഹൃദ ഫുട്‌ബോള്‍ മത്സരത്തിനിടെ ഗാലറി തകര്‍ന്ന് വീണു; നിരവധി പേര്‍ക്ക് പരിക്ക്

പാലക്കാട്: പാലക്കാട് സൗഹൃദ ഫുട്‌ബോള്‍ മത്സരത്തിനിടെ ഗാലറി തകര്‍ന്ന് വീണ് നിരവധി പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

നാലായിരത്തോളം പേരുണ്ടായിരുന്ന ഗാലറിയുടെ ഒരു ഭാഗമാണ് തകര്‍ന്നത്. മത്സരം തുടങ്ങുന്നതിന് മിനിറ്റുകള്‍ക്ക് മുന്‍പാണ് അപകടം നടന്നത്. മത്സരത്തിനായി ഇന്നലെ താത്കാലികമായി തയ്യാറാക്കിയ കവുങ്ങ് തടി കൊണ്ടുണ്ടാക്കിയ ഗാലറിയാണ് തകര്‍ന്ന് വീണത്.

അന്തരിച്ച മുന്‍ സന്തോഷ് ട്രോഫി താരം ആര്‍. ധനരാജിന്റെ കുടുംബത്തിന് വേണ്ടി നടത്തിയ പ്രദര്‍ശന മത്സരത്തിനായി ഒരുക്കിയ ഗാലറിയാണ് തകര്‍ന്ന് വീണത്.

നാട്ടുകാരും ഫയര്‍ ഫോഴ്‌സ് ജീവനക്കാരും പൊലീസുകാരും ചേര്‍ന്ന് പരിക്കേറ്റവരെ സ്ഥലത്ത് നിന്ന് മാറ്റുന്നത്. കുട്ടികളും സ്ത്രീകളും അടക്കമുള്ളവരാണ് അപകടത്തില്‍ പെട്ടത്.

ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസ താരങ്ങളായ ബൈചുങ് ബൂട്ടിയ, ഐഎം വിജയന്‍ തുടങ്ങിയവര്‍ മത്സരിക്കാനിരിക്കെയാണ് അപകടം ഉണ്ടായത്.

ഷാഫി പറമ്പില്‍ എംഎല്‍എ, വികെ ശ്രീകണഠന്‍ എംപി തുടങ്ങിയവരും മത്സരം കാണാനെത്തിയിരുന്നു.ഷാഫി പറമ്പില്‍ എംഎല്‍എയാണ് ഫുട്‌ബോള്‍ അസോസിയേഷന്റെ പ്രസിഡന്റ്.

Top