പാലക്കാട് ഗ്യാസ് ടാങ്കറും ലോറിയും കൂട്ടിയിടിച്ചു: ലോറി ഡ്രൈവര്‍ മരിച്ചു

തച്ചമ്പാറ: പാലക്കാട് തച്ചമ്പാറയിൽ ഗ്യാസ് ടാങ്കറും ലോറിയും കൂട്ടിയിടിച്ച് അപകടം. ലോറി പൂർണമായി കത്തി നശിച്ചു. ഡ്രൈവർ മരിച്ചു. പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലായതിനാല്‍ മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല. സിമന്റ്‌ കയറ്റിയ ലോറിയാണ് കത്തി നശിച്ചത്.

പുലർച്ചെ 5 മണിക്കാണ് സംഭവം. ടാങ്കർ ലോറി സുരക്ഷിതമാണ്. അപകടത്തില്‍ ടാങ്കര്‍ ലോറിയിലേക്ക് തീ പടരാതിരുന്നതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്. കോഴിക്കോട് ഭാഗത്ത് നിന്ന് വന്ന ടോറസ് ലോറിയും പാലക്കാട് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്നു ഗ്യാസ് ടാങ്കറുമാണ് കൂട്ടിയിടിച്ചത്.

Top