കായികോത്സവത്തില്‍ പാലക്കാടന്‍ കുതിപ്പ്

കായികോത്സവത്തില്‍ പാലക്കാടന്‍ കുതിപ്പാണ് ദൃശ്യമാകുന്നത്. 79 പോയിന്റുകളോടെ പാലക്കാട് മുന്നേറ്റം തുടരുകയാണ്. ഒന്‍പത് സ്വര്‍ണവും 10 വെള്ളിയും നാല് വെങ്കലവുമാണ് പാലക്കാട് ഇതുവരെ നേടിയിരിക്കുന്നത്. 59 പോയിന്റുമായി മലപ്പുറം പാലക്കാടിന് തൊട്ടുപിന്നില്‍ തന്നെയുണ്ട്. 45 പോയിന്റുകളുമായി എറണാകുളം ജില്ലയാണ് മൂന്നാമതുള്ളത്.

സീനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്ററില്‍ പാലക്കാടിന്റേയും കേരളത്തിന്റെ തന്നെയും താരമായി മാറിയത് ജി താരയാണ്. 12.35 സെക്കന്റുകള്‍ മാത്രമാണ് താര ഇതിനായി എടുത്തത്. 100 മീറ്ററില്‍ തുടര്‍ച്ചയായ മൂന്നാം തവണയാണ് ജി താര സ്വര്‍ണം നേടുന്നത്.

 

 

Top