പാലക്കാട്: പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിലും നെല്ലായ പഞ്ചായത്തിലും ലോക്ഡൗണ്‍ പ്രഖ്യാപിക്കുകയാണെന്ന് മന്ത്രി എ.കെ. ബാലന്‍. മുതുമല, തൃത്താല, തുടങ്ങിയ സമീപ പഞ്ചായത്തുകളിലും ആളുകളില്‍ കോവിഡ് ലക്ഷണങ്ങള്‍ കണ്ടുവരുന്നുണ്ട്. ഇവിടങ്ങളില്‍ കൂടുതല്‍ റാപ്പിഡ് ടെസ്റ്റ് നടത്തി പിന്നീട് പ്രഖ്യാപിക്കുന്നതായിരിക്കുമെന്നും മന്ത്രി അറിയിച്ചു.
ലോക്ഡൗണ്‍ പ്രഖ്യാപിച്ച സ്ഥലങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ പാലിച്ചേ മതിയാകൂ. ഒരു ക്ലസ്റ്റര്‍ പ്രദേശത്തെ രോഗികളില്‍നിന്ന് മറ്റൊരിടത്തേക്ക് വ്യാപിക്കാതിരിക്കണമെങ്കില്‍, ക്ലസ്റ്റര്‍ മേഖലയില്‍ രോഗത്തെ പിടിച്ചുനിര്‍ത്തുവെന്ന് ഉറപ്പാക്കണമെന്നും മന്ത്രി വ്യക്തമാക്കി.
പാലക്കാട് ജില്ലയിലെ പട്ടാമ്പി കോവിഡ് ക്ലസ്റ്ററായി മാറിക്കഴിഞ്ഞു. പട്ടാമ്പി മാര്‍ക്കറ്റുമായി ബന്ധപ്പെട്ടാണ് ഈ ക്ലസ്റ്റര്‍ പ്രകടമായത്. 4500 റാപ്പിഡ് ആന്റിജന്‍ ടെസ്റ്റുകള്‍ നടത്തുമെന്നും അതിലൂടെ എന്താണ് ജില്ലയുടെ സ്ഥിതിയെന്ന് മനസ്സിലാക്കാന്‍ സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.