പാലക്കാട്: തേങ്കുറിശ്ശിയില്‍ അനീഷിന്റെ കൊലപാതകികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണം എന്ന് ഭാര്യ ഹരിത. ഇനിയുള്ള കാലം അനീഷിന്റെ കുടുംബത്തിന്റെ കൂടെ കഴിയുമെന്നും ഹരിത പറഞ്ഞു.
ഹരിതയുടെ തുടര്‍ പഠനത്തിന് സര്‍ക്കാര്‍ മുന്‍കൈ എടുക്കണം എന്ന് അനീഷിന്റെ അച്ഛന്‍ ആറുമുഖന്‍ പറഞ്ഞു. ഇതുവരെ ഉള്ള അന്വേഷണം തൃപ്തികരമാണ്. പ്രതി പ്രഭു കുമാറിന്റെ അച്ഛന്‍ കുമരേഷന്‍ പിള്ളയെ പ്രതി ചേര്‍ക്കണം എന്ന് അനീഷിന്റെ കുടുംബാംഗങ്ങള്‍ ആവര്‍ത്തിച്ചു. ഗൂഢാലോചനയ്ക്ക് പുറകില്‍ കുമരേഷന്‍ പിള്ളയാണെന്നും ആറുമുഖന്‍ പറഞ്ഞു.