പാലക്കാട് നെല്ല് സംഭരണം ചൊവ്വാഴ്ച ആരംഭിക്കും; പി തിലോത്തമന്‍

thilothaman

പാലക്കാട്: പാലക്കാട് ജില്ലയില്‍ നെല്ല് സംഭരണം ചൊവ്വാഴ്ച്ച മുതല്‍ ആരംഭിക്കുമെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമന്‍. ഇതിനായി 35 സഹകരണ സംഘങ്ങളുമായി തിങ്കളാഴ്ച്ച തന്നെ കരാറിലേര്‍പ്പെടും.

കൊയ്തെടുത്ത ഒന്നാം വിളനെല്ല് മുഴുവന്‍ സംഭരിക്കാതെ കെട്ടിക്കിടക്കുന്നത് വാര്‍ത്തയായതോടെയാണ് ഭക്ഷ്യമന്ത്രിയുടെ അടിയന്തിര ഇടപെടല്‍. നിലവില്‍ പാഡി കോ എന്ന സഹകരണ സ്ഥാപനവും നാല് മില്ലുകളും മാത്രമാണ് നെല്ല് സംഭരിക്കുന്നത്. പാലക്കാട് ജില്ലയില്‍ കെട്ടിക്കിടക്കുന്ന മുഴുവന്‍ നെല്ലും 35 സഹകരണ സംഘങ്ങള്‍ വഴി ശേഖരിക്കും. കര്‍ഷകര്‍ക്ക് മുന്‍ വര്‍ഷങ്ങളിലെ കുടിശിക ഉടന്‍ കൊടുത്തു തീര്‍ക്കുമെന്നും മന്ത്രി അറിയിച്ചു.

Top