പാലക്കാട്: സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് കേസിലെ മുഖ്യപ്രതി പിടിയില്‍. കോഴിക്കോട് സ്വദേശി മൊയ്ദീന്‍ കോയയാണ് അറസ്റ്റിലായത്. ആയുര്‍വേദ ഫാര്‍മസിയുടെ മറവിലാണ് പാലക്കാടും സമാന്തര ടെലിഫോണ്‍ എക്‌സ്ചേഞ്ച് പ്രവര്‍ത്തിച്ചിരുന്നതായി കണ്ടെത്തിയത്.
കുഴല്‍മന്ദം സ്വദേശി ഹുസൈന്റെ ഉടമസ്ഥതയിലുള്ള കീര്‍ത്തി എന്ന ആയുര്‍വേദ ഫാര്‍മസിയുടെ മറവിലാണ് എക്‌സ്ചേഞ്ച് പ്രവര്‍ത്തിച്ചിരുന്നത്.
ഇതിനിടെ സിം കാര്‍ഡ് എത്തിച്ചത് ബംഗളൂരുവില്‍ നിന്നാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ടെലകോം പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. എട്ട് സിമ്മുകളാണ് പാലക്കാട് നിന്ന് കണ്ടെത്തിയത്. വിദേശ രാജ്യങ്ങളില്‍ നിന്ന് ഫോണ്‍ കോളുകള്‍ വന്നതായും കണ്ടെത്തിയിരുന്നു.