സയന്റെ ഭാര്യയുടെയും മകളുടേയും മരണത്തില്‍ ദുരൂഹത; വാഹനാപകടമല്ലെന്ന് പൊലീസ്

murder

നീലഗിരി: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ഉടമസ്ഥതയിലുള്ള നീലഗിരി കോടനാട് എസ്റ്റേറ്റ് കൊലപാതക കേസിലെ രണ്ടാം പ്രതി സയനും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പെട്ട സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് പൊലീസ്.

സയന്റെ ഭാര്യ വിനുപ്രിയയും മകള്‍ നീതുവും മരിക്കാനിടയായത് അപകടം കാരണമല്ലെന്നും കൊലപാതകമാണെന്ന് സംശയിക്കുന്നതായും പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. ഇരുവരും അപകടത്തിനു മുന്‍പേ തന്നെ മരിച്ചിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായിട്ടുണ്ട്.

ഇരുവരുടെയും കഴുത്തില്‍ ഒരേ രീതിയില്‍ ആഴത്തിലുള്ള മുറിവുകളുണ്ടെന്നും ഇത് സംഭവത്തിന്റെ ദുരൂഹത വര്‍ധിപ്പിക്കുന്നതായും പൊലീസ് അറിയിച്ചു.

ഇതേത്തുടര്‍ന്ന് സയനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ തമിഴ്‌നാട് പൊലീസ് കോയമ്പത്തൂരിലേക്ക് കൊണ്ടു പോയി.

Top